തിരൂരങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.എം മാർച്ചും ധർണയും സംഘടിപ്പിച്ചു.
സിപിഎം തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.എം മാർച്ചും ധർണയും സംഘടിപ്പിച്ചു.
ചെമ്മാട് സ്വകാര്യ ബസ് സ്റ്റാൻന്റിൽ നിന്നുള്ള മലിനജലപ്രശ്നം പരിഹരിക്കുക, ചെമ്മാട് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നതിന് പരിഹാരം കാണുക, ചെമ്മാട് ടൗണിലെ ഓടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിന് പരിഹാരം കാണുക, ചെമ്മാട് ടൗണിലെ തെരുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
പ്രതിഷേധ മാർച്ച് സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി മെമ്പർ കെ രാമദാസ് അധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി ഇസ്മയിൽ, അഡ്വ. സി ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ സി.എം അലി, നദീറ കുന്നത്തേരി, ഇ.പി മനോജ് എന്നിവർ സംസാരിച്ചു.
