പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ശനിയാഴ്ച മുതൽ
ബി.ഇ.എം. സ്കൂളിലെ അന്താരാഷ്ട്ര ചലിചിത്രോൽസവത്തിൻറെ ലോഗോ പ്രകാശനം ഗവ. കൺസ്യൂമർ പ്രൊട്ടക്ഷൻ ബോർഡ്അംഗം നിയാസ് പുളിക്കലകത്ത് നിർവ്വഹിക്കുന്നു
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഷനിം ഞായർ ദിവസങ്ങളിൽ ബി.ഇ.എം. കാമ്പസിൽ നടക്കും.
കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം ശനിയാഴ്ച രാവിലെ ഒൻപതിന് നഗരസഭാഅധ്യക്ഷൻ എ. ഉസ്മാൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് വൈകീട്ട് അഞ്ച് മണി വരെ വിദ്യാർഥികൾക്കായി ചലച്ചിത്ര പ്രദർശനം, ഫിലിം എക്സിബിഷൻ എന്നിവ നടക്കും.
5.30ന് സിനിമ ചർച്ച, 6.15ന് പരപ്പനങ്ങാടിയിലെ സിനിമ പ്രവർത്തകരെ ആദരിക്കൽ, ഏഴിന് കലാ സായാഹ്നം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ പൊതുസമൂഹത്തിന് വേണ്ടിയുള്ള സിനിമ പ്രദർശനങ്ങളും നടക്കും.
പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സനിൽ നടുവത്ത്, കൺവീനർ കെ. സുഭാഷ് ആബേൽ, പി.ടി.എ പ്രസിഡന്റ് നൗഫൽ ഇല്ലിയൻ, പ്രിൻസിപ്പൽ ബിന്ധ്യ മേരി ജോൺ, ടി. അരവിന്ദൻ, കെ. ഫാത്തിമ അർഷിദ, പി.വി ഫാത്തിമ സന എന്നിവർ പങ്കെടുത്തു.
