NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ അജ്ഞാത ജീവി വളർത്തുമൃഗങ്ങളെ കൂട് തകർത്ത് കൊല്ലുന്നു: നാട്ടുകാർ ഭീതിയിൽ

പരപ്പനങ്ങാടിയിൽ രണ്ടു ദിവസങ്ങളിലായി നിരവധി വളർത്ത് മൃഗങ്ങളേയും, കോഴികളേയും കൂട് തകർത്ത് കൊന്ന് തിന്നുന്നു.
പരപ്പനങ്ങാടി കരിങ്കല്ലത്താണി കാളികാവ് റോഡിലെ വീടുകളിലെ വളർത്തു മൃഗങ്ങളേയും മറ്റുമാണ് വ്യാപകമായി അക്രമത്തിന് ഇരയാക്കിരിക്കുന്നത്.
രണ്ടുദിവസം മുമ്പ് മാധ്യമ പ്രവർത്തകനായ ഹമീദ് ന്റെയും, കരിങ്കല്ലത്താണിയിലെ പാചക തൊഴിലാളി ബഷീറിന്റെയും, ഇസ്മായിലെന്റെയും വീടുകളിലെ കൂട് അടിഭാഗം പൊളിച്ച് ആടുകളെ കൊന്നിരുന്നു.
 പഴയ തകരം കച്ചവടക്കാരനായ മുഹമ്മദിന്റെ കോഴികളുള്ള ഇരുമ്പ് കൂട് കടിച്ച് വലിച്ച് കൊണ്ട് പോയാണ് നിരവധി കോഴികളെ കൊന്നത്.
ബുധനാഴ്‌ച രാത്രി വാൽപറമ്പൻ മുജീബിന്റെ ആടിനേയും സമാനമായ രീതിയിലാണ് കൊന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമത്തെ തുടർന്ന് ഇദ്ധേഹം കൂട് ബന്ദവസ്സായ രീതിയിൽ ക്രമീകരിച്ചിട്ടും ഇത് തകർത്താണ് ആടിനെ കൊന്നത്.
ആക്രമത്തിനിരയായ മുഴുവൻ ആടുകളുടേയും വയർ ഭാഗമാണ് കടിച്ചു പൊളിച്ചിരിക്കുന്നത്. പലതും ഗർഭിണികളായിരുന്നു.
മാസങ്ങൾക്ക് മുമ്പും ഈ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ആടുകളെ കൊന്നിരുന്നു. കാൽപ്പാടുകളുടെ അടക്കം ഫോട്ടൊ വനം വകുപ്പിന് കൈമാറിയിട്ടും ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു.
ഈ ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്ല്യം വ്യാപകമാണങ്കിലും, വളർത്ത് മൃഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമം മറ്റേതോ അജ്ഞാത ജീവിയുടേതാണന്ന നിഗമനത്തിലാണ് നാട്ടുകാർ.  ഇത് കാരണം ജനം ഭീതിയിലാണ്

Leave a Reply

Your email address will not be published. Required fields are marked *