NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ കസ്റ്റഡി കൊലപാതകം; സി ബി ഐ സംഘം ഇന്ന് ചേളാരിയിൽ, താമിർ ജിഫ്രിയുടെ വാടകമുറി പരിശോധിക്കും

താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സി ബി ഐ സംഘം ഇന്ന് ചേളാരിയിലെത്തും. മരിച്ച താമിർ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറി പരിശോധിക്കും. കെട്ടിട ഉടമ സൈനുദ്ദീന്റെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്ക് ശേഷം സംഘം താനൂർ പൊലീസ് സ്റ്റേഷനിലും, വിശ്രമമുറിയിലും താനൂർ പൊലീസ് ക്വാർട്ടേഴ്സിലും എത്തി വിവരങ്ങൾ ശേഖരിക്കും.

നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചിരുന്നു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാൻ സി ബി ഐ അപേക്ഷ നൽകി. പരപ്പനങ്ങാടി കോടതിയിൽ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഡി വൈ എസ് പി കുമാർ റോണക്, ഇൻസ്പെക്ടർ പി മുരളീധരൻ, എ എസ് ഐ ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed