മുസ്ലീംലീഗ് കൗൺസിലരുടെ വർഗ്ഗീയ പരാമർശം : രാജി ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലേക്ക് വെള്ളിയാഴ്ച എൽ.ഡി.എഫ് മാർച്ച്
പരപ്പനങ്ങാടി : വർഗ്ഗീയ പരാമർശം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ -20 ലെ മുസ്ലീംലീഗ് കൗൺസിലർ അസീസ് കൂളത്ത് രാജി വെക്കണമെന്ന് പരപ്പനങ്ങാടി എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൺസിലറുടെ പ്രവൃത്തി ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണ്.
വ്യത്യസ്ത ജനവിഭാഗങ്ങൾ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന നാട്ടിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ വർഗ്ഗീയ ചേരിതിരിവിന് ഇടയാക്കുന്നതാണ്. വർഗ്ഗീയ പരാമർശം നടത്തിയ അസീസ് കൂളത്ത് രാജിവെക്കണമെന്നാവശ്യപെട്ടു കൊണ്ട് വെള്ളിയാഴ്ച പരപ്പനങ്ങാടി നഗരസഭയിലേക്ക് മാർച്ച് നടത്തുവാൻ എൽ.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ ഗിരീഷ് തോട്ടത്തിൽ അധ്യക്ഷനായി. തുടിശ്ശേരി കാർത്തികേയൻ, ടി. സെയ്ത് മുഹമ്മദ്, എം. സിദ്ധാർത്ഥൻ, കെ.സി. നാസർ, കെ.കെ ജയചന്ദ്രൻ, എൻ.എം. ഷമേജ്, എ.ജയപ്രകാശ് എന്നിവർ സംസാരിച്ചു. കൺവീനർ പാലക്കണ്ടി വേലായുധൻ സ്വാഗതവും എം.പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
