NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂര്‍ ബോട്ട് അപകടത്തില്‍ മന്ത്രിയെ സംരക്ഷിക്കുന്നെന്ന്: മുഖ്യമന്ത്രിക്ക് നേരെ മുസ്ലിം യൂത്ത്‌ലീഗ് കരിങ്കൊടി, പോലീസ് കേസ്സെടുത്തു.

തിരൂരങ്ങാടി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടത്തിന് കാരണക്കാരനായ മന്ത്രി വി. അബ്ദുറഹ്മാനെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ തിരൂരങ്ങാടിയില്‍ യൂത്ത്‌ലീഗ് കരിങ്കൊടി കാണിച്ചു.
വെന്നിയൂര്‍ കപ്രാട് കയറ്റത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.
പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി. മന്ത്രി അബ്ദുറഹ്മാന്റെ രാജി ചോദിച്ച് വാങ്ങണമെന്നും ഉന്നതരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും മുദ്രാവാക്യം മുഴക്കിയാണ് കരിങ്കൊടി കാണിച്ചത്.
നന്നമ്പ്ര പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.കെ റഹീം, തെന്നല പഞ്ചായത്ത് യൂത്തലീഗ് ജനറല്‍ സെക്രട്ടറി പി.കെ സല്‍മാന്‍ എന്നിവരാണ് കരിങ്കൊടി കാണിച്ചത്. ഇവർക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *