NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രായപൂർത്തിയാകാത്ത മകൻ കാർ ഓടിച്ചു; പിതാവിന് 30,250 രൂപ പിഴ

പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിന് ആർ.സി. ഉടമയായ പിതാവിന് 30,250 രൂപ കോടതി പിഴ ചുമത്തി.

കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് നെടിയറത്തിൽ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പിഴയിട്ടത്. കഴിഞ്ഞ സെപ്റ്റംബർ 24-നായിരുന്നു കേസിനാസ്പദമായ സംഭവം.

വിമാനത്താവള റോഡിൽ കാലിക്കറ്റ് എയർപോർട്ട് പ്ലാസ ജങ്ഷനിൽ പരിശോധന നടത്തുന്നതിനിടെ കരിപ്പൂർ പോലീസാണ് പ്രായപൂർത്തിയാകാത്തയാൾ കാർ ഓടിക്കുന്നത് പിടികൂടിയത്. ഷാഹിന്റെ പതിനേഴുകാരനായ മകനായിരുന്നു കാർ ഓടിച്ചിരുന്നത്. കാർ തടഞ്ഞുനിർത്തിയ എസ്.ഐ. അബ്ദുൾനാസർ പട്ടർക്കടവൻ ആർ.സി. ഉടമയായ ഷാഹിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. ഷാഹിൻ പിഴയൊടുക്കി കേസിൽ നിന്നൊഴിവായി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia