സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾക്ക് ബോധവൽക്കരണ സെമിനാർ
സഹകരണ ബോധവൽക്കരണ സെമിനാർ തിരൂരങ്ങാടി അസിസ്റ്റൻറ് രജിസ്ട്രാർ ഇ. പ്രേംരാജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
തിരൂരങ്ങാടി :- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ് കണ്ണൂരും സഹകരണ വകുപ്പ് തിരൂരങ്ങാടിയും സംയുക്തമായി സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾക്ക് സഹകരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു.
തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ ഇ. പ്രേംരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ. നരേന്ദ്രദേവ് അധ്യക്ഷത വഹിച്ചു. “ഭരണസമിതി അംഗങ്ങളുടെ ചുമതലുകളും ഉത്തരവാദിത്വങ്ങളെ കുറിച്ചും” ഐസിഎം കണ്ണൂരിലെ അധ്യാപകനായ കെ.സി.എസ്. കുട്ടി ക്ലാസ്സെടുത്തു.
തിരൂരങ്ങാടി അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ 285 ഓളം ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു.
ഇൻസ്പെക്ടർമാരായ കെ. അബ്ദുൾ അനീഷ്, പി. സജിത്ത്, കെ.ടി. വിനോദ്, കെ. വിജയകുമാർ, ആർ.എം. രഞ്ചിത്ത്, എൻ.കെ. പ്രമോദ് എന്നിവർ സംബന്ധിച്ചു. ഐ.സി.എം കണ്ണൂരിലെ അധ്യാപകനായ വി.എൻ. ബാബു സ്വാഗതവും ഓഫീസ് സൂപ്രണ്ട് എൻ.പി. ബാബുരാജൻ നന്ദിയും പറഞ്ഞു.
