NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവും പിഴയും

പെരിന്തൽമണ്ണ: പത്തുവയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 20 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2016-ൽ വണ്ടൂർ പോലീസ് എടുത്ത കേസിൽ തിരുവാലി സ്വദേശി കിഴക്കേവീട്ടിൽ അലി അക്ബർ(62)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.

 

ഇന്ത്യൻ ശിക്ഷാനിയമം 377 പ്രകാരവും പോക്സോ അടക്കമുള്ള മറ്റ് വകുപ്പുകൾ പ്രകാരവും പത്തുവർഷംവീതം കഠിനതടവും 35,000 രൂപ വീതം പിഴയുമാണ് ശിക്ഷ. തുക അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം.

എസ്.ഐ. നാരായണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരൻ ഹാജരായി.

 

Leave a Reply

Your email address will not be published. Required fields are marked *