NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ബിയർ ബോട്ടിൽ കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പരപ്പനങ്ങാടി : ബിയർ ബോട്ടിൽ കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. താനൂർ അഞ്ചുടി പുതിയകടപ്പുറം മൂത്താട്ട് റാസിഖ് (31) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 13 ന് വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

നഹാസാശുപത്രിക്ക് സമീപമുള്ള പെട്രോൾപമ്പിൽ രാത്രി ഒമ്പതര മണിക്ക് പെട്രോൾ അടിക്കാൻ വന്ന പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശിയായ അബ്ദുൾ മുനവ്വിറിനെ ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പരമേശ്വരൻ അറസ്റ്റ് ചെയ്തത്.
പമ്പിൽ വെച്ച്  മുനവിറിനെ റാസിക്കിന്റെ കൂട്ടുകാർ ഉപദ്രവിക്കുന്നത് തടഞ്ഞ മുനവറിനെ പിന്നീട് മറ്റൊരു വണ്ടിയിൽ വന്ന റാസിക്ക് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പി ക്കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ ഇയാൾ ചാവക്കാട് ഭാഗത്തേക്ക് രക്ഷപ്പെട്ടു. പിന്നീട്  താനൂർ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *