കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വിദ്യാർഥിയുടെ കൈ അറ്റുപോയി.
കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വിദ്യാർഥിയുടെ കൈ അറ്റുപോയി.
വയനാട് അഞ്ചാംമൈലിൽ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകൻ അസ്‌ലമിന്റെ (18) കൈയാണ് അറ്റുപോയത്.
യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം.
ഇന്ന് രാവിലെ ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.