NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡോഗ് ഷോയ്ക്കിടെ മരം കടപുഴകിവീണ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തൃശൂർ: ഡോഗ് ഷോയ്ക്കിടെ മരം കടം പുഴകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റു. മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന ഡോഗ് ഷോയ്ക്കിടെയാണ് കൂറ്റൻ വാകമരം കടപുഴകിവീണത്. അപകടത്തിൽ ഒരു കാർ തകർന്നു. ഈ കാറിലുണ്ടായിരുന്ന രണ്ടു നായകളെ രക്ഷപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ആളുകള്‍ നായകളുമായി പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. തൃശ്ശൂര്‍ കെന്നല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഡോഗ് ഷോ നടന്നത്. കടപുഴകി വീഴുന്ന ശബ്ദം കേട്ട് മരത്തിന് കീഴിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടുകയായിരുന്നു.

മരത്തിന്റെ വേരുകളടക്കം തകര്‍ന്ന് കടഭാഗത്തിന് പൂര്‍ണമായും കേട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia