NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി: ഇടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞു. ഡ്രൈവറുടെ മനോധൈര്യം, ദുരന്തം ഒഴിവായി.

വള്ളിക്കുന്ന്:  ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായ ലോറി ഇടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ മറിഞ്ഞു. ഒലിപ്രംക്കടവിലെ കുത്തനെയുള്ള ഇറക്കത്തിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം.

 

അത്താണിക്കൽ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് നിറയെ ചിരട്ടയുമായി പോവുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപെട്ടത്. ഇറക്കം ഇറങ്ങാൻ തുടങ്ങും മുമ്പാണ് എയർ ബ്രേക് തകരാറിലായത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്.

 

തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ ചാടിയിറങ്ങി കല്ലുകൾ വെച്ചു ലോറി നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്  200 മീറ്ററോളം മുന്നോട്ട് നീങ്ങിയ ലോറി എതിർവശത്തുള്ള വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടു മറിയുകയുമായിരുന്നു.

 

മറിയുന്നതിടെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെട്ടു. എതിർദിശയിൽ നിന്നും അധികം വാഹനങ്ങൾ വരാതിരുന്നതും ഡ്രൈവറുടെ മനോധൈര്യവുമാണ് ദുരന്തം ഒഴിവായത്.

 

Leave a Reply

Your email address will not be published. Required fields are marked *