ദേശീയപാത വെളിമുക്കില്‍ ഗട്ടറില്പെട്ട് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു: ഒരാള്‍ മരിച്ചു


തിരൂരങ്ങാടി: ദേശീയപാത വെളിമുക്കില്‍ ജലനിധി പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിലെ ഗട്ടറില്പെട്ട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേലേമ്പ്ര കൊളക്കാട്ടുചാലി കുറ്റിക്കാട്ടില്‍ അബ്ദുല്‍ ബഷീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. മൂന്നിയൂര്‍ പഞ്ചായത്ത് ജലനിധി കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡില്‍ ഗട്ടറില്പെട്ട് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്ന് തെറിച്ച് ഇയാളുടെ മുകളിലേക്ക് ഓട്ടോ മറിയുകായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരണപ്പെടുകയായിരുന്നു. സുരക്ഷൊരുക്കാതെ ദേശീപാതയില്‍ കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രിയില്‍ ചേളാരിയില്‍ നടക്കുന്ന ജലനിധിയുടെ പ്രവര്‍ത്തികള്‍ തടയാന്‍ ശ്രമിച്ചു. പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.