NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു .

തിരൂരങ്ങാടി : ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു . ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

 

വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ ( മുഹമ്മദ് കോയ തങ്ങൾ ) മകൻ അബ്ദുല്ലക്കോയ തങ്ങൾ ( കുഞ്ഞിമോൻ ) ( 43 ) കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കരിമ്പയിൽ കാപ്പിക്കുന്നത്ത് സിദ്ദീഖിന്റെ മകൻ ഫായിസ് അമീൻ ( 19 ) ആണ് മരിച്ചത് .

ഇന്ന് പുലർച്ചെ 3.10 നാണ് അപകടം. ഓമശ്ശേരി കരയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസ് അധ്യാപകനാണ് തങ്ങൾ.
ഫായിസ് അമീൻ ദർസ് വിദ്യാർത്ഥിയാണ്.
 നാട്ടിൽ വന്ന് തിരിച്ചു പോവുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ദേശീയ പാതയിൽ ബൈക്കിൽ പിക്കപ്പ് ലോറി ഇടിച്ച് രണ്ടു പേർ മരിച്ചു.

തിരൂരങ്ങാടി : ദേശീയ പാതയിൽ വെളിമുക്കിന് സമീപം ബൈക്കിൽ പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. വേങ്ങര വലിയോറ അടക്കാപ്പുര ഇരുകുളം വലിയാക്കത്തൊടി സയ്യിദ് മുഹമ്മദ് കോയ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ബുഖാരി സഖാഫി (46), കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിൽ
കണ്ണാട്ടിപ്പൊയിൽ കാപ്പിക്കുന്നുമ്മൽ സിദ്ദീഖിന്റെ മകൻ ഫാഇസ് അമീൻ (19) എന്നിവരാണ് മരിച്ചത്.
മലപ്പുറം ദേശീയപാതയിൽ വെളിമുക്കിന് സമീപം ഇന്നലെ പുലർച്ചെ 3-30 നായിരുന്നു അപകടം
കോഴിക്കോട്
ഓമശ്ശേരി കണിയാർ കണ്ടം ജുമുഅ മസ്ജിദ് മുദരിസായ അബ്ദുല്ല
ക്കോയ തങ്ങൾ ഇരുകുളത്തെ വീട്ടിൽ നിന്നും കണിയാർ കണ്ടം ജുമുഅ മസ്ജിദ് ദർസിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ഈ ദർസിലെ വിദ്യാർഥി കൂടിയായ ഫായിസ് അമീനായിരുന്നു. ദേശീയപാത വെളിമുക്കിന് സമീപം വെച്ച് കാറിനെ മറികടന്നെത്തിയ പിക്കപ്പ് ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ഇരുവരേയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല.
നാലുവർ ർമായി അബ്ദുല്ല
ക്കോയ തങ്ങൾ സഖാഫി കണിയാർ കണ്ടം മുദരിസാണ്. പകര മുഹമ്മദ്
അഹ്സനിയുടെ ശിഷ്യനായ ഇദ്ദേഹം കാരന്തൂർ മർകസിൽ നിന്ന് സഖാഫി ബിരുദം നേടി പുറത്തിറങ്ങിയേ ശേഷം
പട്ടാമ്പി പള്ളിപ്പുറം ചെമ്പുങ്ങൽ , പകര ഗൗസിയ്യ മസ്ജിദ്, തെന്നല അപ്പിയത്ത് എന്നിവിടങ്ങളിൽ മുദരിസായിട്ടുണ്ട്.
മാതാവ് : സയ്യിദത്ത് ആഇശാ ബീവി
ഭാര്യ: സൗദാ ബീവി .
മക്കൾ : മുഹമ്മദ് ചിശ്തി ,
ഉമെെറ , അഫ് റ.
ഫാഇസ് അമീനിന്റെ മാതാവ് :
സുലൈഖ.
സഹോദരി :
ആശിഖ് ഫർസാന .
തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ നിന്ന് പോസ്റ്റ്മോമോർട്ടത്തിന് അബ്ദുല്ലക്കോയ തങ്ങളുടെ മയ്യിത്ത് വലിയോറ അരീക്കുളം ജുമുഅ മസ്ജിദ്
ഖബർസ്ഥാനിലും, ഫാഇസ് അമീനിന്റെ
മയ്യിത്ത് ബാലുശ്ശേരി കണ്ണാട്ടിപ്പൊയിൽ മസ്ജിദ് ഖബർസ്ഥാനിലും മറവ് ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!