NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം.എൻ. കുടുംബം അനുമോദിച്ചു.

തിരൂരങ്ങാടി: എം.എൻ കുടുംബത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,  ഡോക്ടറേറ്റ് നേടിയവരെയും ചെമ്മാട് കോഹിനൂർ ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.
എം.എൻ. കുടുംബ സമിതി ചെയർമാൻ എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് മുഖ്യപ്രഭാഷണം നടത്തി.
 ജെ.സി.ഐ. ഇൻറർനാഷണൽ ട്രൈയിനർ അബ്ദുൽലത്തീഫ്  മോട്ടിവേഷൻ ക്ലാസ്സെടുത്തു.
എം.എൻ അബൂബക്കർ സി.കെ നഗർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എൻ.നാസർ കൊളപ്പുറം, എം.എൻ. അബ്ദുസമദ് തിരൂരങ്ങാടി, എം.എൻ.ഹംസ ചെമ്മാട്,  അഫ്സൽ റൈസ് കോളേജ്കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു.
 എം.എൻ.മുജീബ് റഹ്മാൻ സ്വാഗതവും  എം.എൻ. കുഞ്ഞുട്ടി ഖദീജ ഫാബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed