പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരികളെ ദ്രോഹിക്കരുത്; വ്യാപാരികൾ നിവേദനം നൽകി.
തിരൂരങ്ങാടി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റു ബദൽ മാർഗങ്ങൾ കണ്ടെത്തുന്നത് വരേയും വ്യാപാരികളെ ദ്രോഹിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികൾ മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.പി. ഇസ്മായിൽ, പാലക്കൽ ബാവ, ഇഖ്ബാൽ കല്ലുങ്ങൽ എന്നിവർക്ക് നിവേദനം നൽകി.
കച്ചവട സ്ഥാപനങ്ങളിൽ വ്യാപാരികളെ ദ്രോഹിക്കുന്ന രീതിയിലുള്ള മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ പരിശോധനകളിൽ അയവ് വരുത്തി വ്യാപാരികൾക്ക് അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
