NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പി.എസ്.എം.ഒ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്

 

തിരൂരങ്ങാടി: അധ്യയന വർഷം ആരംഭിച്ചതോടെ കോളേജ് വിദ്യാർഥികളിൽ റോഡ് സുരക്ഷ സന്ദേശം നൽകുക എന്ന ലക്ഷ്യത്തൊടെ മലപ്പുറം ജില്ല വാഹനാപകട നിവാരണ സമതിയുടെ നേതൃത്വത്തിൽ പി.എസ്.എം.ഒ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
യത്തീംഖാന സെമിനാർ ഹാളിൽ നടന്ന ചടങ്ങ്  പി എസ് എം ഒ കോളേജ് പ്രിൻസിപ്പൾ ഡോ: കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി  അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സെടുത്തു.
ചടങ്ങിൽ മാപ്സ് ജില്ലാ വൈസ് പ്രസിഡന്റ് മനരിക്കൽ അഷ്റഫ്, സലാം ഹാജി മച്ചിങ്ങൽ, ഡോ: അലി അക്ഷദ്, ഡോ: വി പി ഷബീർ,  അർഷദ് ഷാൻ എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ക്ലാസുകളെടുത്ത് ശ്രദ്ധേയനായ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ സന്തോഷ് കുമാറിനെ ചടങ്ങിൽ മാപ്സ് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *