NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വലിയ പാറക്കല്ല് അടർന്ന് വീണ് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. മലപ്പുറം വണ്ടൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ചുരം വഴിയെത്തിയ മറ്റ് യാത്രക്കാരും സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *