ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചേളാരി ആലുങ്ങൽ സ്വദേശി മരിച്ചു
തേഞ്ഞിപ്പലം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചേളാരി ആലുങ്ങൽ സ്വദേശി മരിച്ചു.
ചേളാരി ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) ആണ് മരിച്ചത്.
ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാസുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു
