NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടക്കാട് കെ.എച്ച്.എം.എൽ. എ.എം.എൽ.പി. സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

വള്ളിക്കുന്ന്: കൊടക്കാട് കെ.എച്ച്.എം.എൽ. എ.എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘പീസ് 2021’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. വാർഡംഗം എ.പി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് സമദ് കൊടക്കാട് അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ശിഹാബ്, പ്രഥമാധ്യാപിക ഇന്ദു, സ്റ്റാഫ് സെക്രട്ടറി മിനി, എം.ടി.എ. പ്രസിഡന്റ് ജുസൈല, നസീമ, പ്രസംഗിച്ചു.
ജലീൽ വിഷയാവതരണം നടത്തി. മലപ്പുറം ഡയറ്റ് സീനിയർ ലെക്ചറർ ടി.എഫ്. ജോയ് ക്ലാസ്സെടുത്തു. കൃഷ്ണദാസ് വല്ലാപ്പുന്നി നാടൻപാട്ട് അവതരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!