പരപ്പനങ്ങാടിയിൽ മദ്യവേട്ട: 176 കുപ്പി മദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ
176 കുപ്പി മദ്യവുമായി രണ്ട് യുവാക്കളെ എക്സ്സൈസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ വള്ളിക്കുന്ന് അത്താണിക്കൽ -ഒലിപ്പുറം റോഡിൽ കളറിപറമ്പിൽ വെച്ച് 30 കുപ്പി മദ്യവുമായി തയ്യിലകടവ് തച്ചേടത്ത് മുറ്റോളി വീട്ടിൽ സുഗീഷ്,
വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച 146 കുപ്പി മദ്യവുമായി കൂട്ടുമൂച്ചി സ്വദേശി പാലനാടൻ വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്.
ബീവറെജ് ഔട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലക്ക് വില്പന നടത്തുന്ന ഇവർ മുമ്പും നിരവധി തവണ പരപ്പനങ്ങാടി എക്സ്സൈസിന്റെ പിടിയിലായിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസർമാരായ എ.പി. ഉമ്മർ കുട്ടി, കെ.പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, പി.ബി. വിനീഷ്, ആർ.യു. സുഭാഷ്, അരുൺ പാറോൽ, വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരിവീട്ടിൽ, പി.എം.ലിഷ എക്സ്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവരടങ്ങിയ പാർട്ടിയാണ് ഇവരെ പിടികൂടിയത്