NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ അഞ്ച് കെ.എസ്.ഇ.ബി. ജീവനക്കാർക്ക് കോവിഡ്; മറ്റു ജീവനക്കാർ നിരീക്ഷണത്തിൽ

പരപ്പനങ്ങാടി: കെ.എസ്.ഇ.ബി.  പരപ്പനങ്ങാടി സെക്ഷനിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ജീവനക്കാർ മുഴുവനായും ക്വാറൻറയിനിൽ പ്രവേശിച്ചു. ഓഫീസിൻ്റെ പ്രവർത്തനം മറ്റ് സമീപ സെക്ഷൻ ഓഫീസുകളിൽ നിന്നും പരിമിതമായ ജീവനക്കാരെ വെച്ച് പരിമിതമായ രീതിയിൽ മാത്രമാണ് പ്രവർത്തിപ്പിക്കാനാവുക.
ഇത് കാരണം സേവനങ്ങൾ പൂർണ്ണമായ രീതിയിൽ നൽകാൻ കഴിയാത്ത അവസ്ഥയിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ഓൺലൈൻ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും പരപ്പനങ്ങാടി ഇലക്ട്രിക്കൽ സബ്ഡിവിഷൻ  അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.