കൊടിഞ്ഞി പള്ളി സെക്രട്ടറി കുഞ്ഞുട്ടി ഹാജി നിര്യാതനായി.


തിരൂരങ്ങാടി: കൊടിഞ്ഞിയിലെ പൗരപ്രമുഖനും മഹല്ല് സെക്രട്ടറിയും മത രാഷ്ടീയ രംഗത്ത് സജീവവുമായ കടുവാളൂർ പത്തൂർ കുഞ്ഞിമുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി ഹാജി (57) നിര്യാതനായി. കഴിഞ്ഞ ദിവസം
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
കൊടിഞ്ഞി സത്യപ്പള്ളിയുടെ സെക്രട്ടറിയായ കുഞ്ഞുട്ടി ഹാജി പരേതരായ പത്തൂർ ബാപ്പുക്ക ഹാജിയുടെയും കളപ്പാടൻ കുഞ്ഞായിശ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: പത്തൂർ ഇയ്യാച്ചക്കുട്ടി ഹജ്ജുമ്മ.
മക്കൾ: ജംഷീർ (സഊദി ), ജസീർ(ആന്ധ്രാപ്രദേശ്), ജാഫർ, ജാബിർ(ആന്ധ്രാപ്രദേശ്).
മരുമക്കൾ: ഷൈമ (കൊളപ്പുറം), സൈനബ(മൂന്നിയൂർ), ഫർസാന(കൂമണ്ണ), ആബിദ (കുണ്ടൂർ).
സഹോദരങ്ങൾ: പത്തൂർ കുഞ്ഞോൻ ഹാജി (നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്), പത്തൂർ ഉണ്ണീൻ സാഹിബ് (കൊടിഞ്ഞി എം.എ.ഹയർ സെക്കണ്ടറി സ്കൂൾ സെക്രട്ടറി), അബ്ദുസലാം, അബ്ദുറഷീദ് (റഷീദ് സീനത്ത് മഞ്ചേരി), ഷറഫുദ്ധീൻ, ഫാത്തിമ, മമ്മാത്തു, ഖദീജ, റാബിയ, സക്കീന.
ഖബറടക്കം നാളെ (ചൊവ്വ) വൈകീട്ട് മൂന്ന് മണിക്ക് കൊടിഞ്ഞി പഴയ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.