NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശവ്വാൽ പിറ തെളിഞ്ഞു കേരളത്തിൽ ചെറിയ ‘പെരുന്നാൾ നാളെ..!*

സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി വിവിധ സംയുക്ത മഹല്ല് ഖാസിമാർ അറിയിച്ചു.

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്.

പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്‌കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്‌പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും.

പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഓരോ വിശ്വാസിയും ഫിത്ര് സകാത്ത് വിതരണം പ്രാവർത്തിയാക്കേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *