NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങിയെന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു.

ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശികയും തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങി. ഉച്ചയോടെ ഈ കുടിശ്ശികകൾ തീർത്താൽ ബാധ്യതാരഹിത സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകും.

കുടിശ്ശിക തീർത്താൽ മാത്രമേ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികൾ ചെയ്യാറുള്ളത്.

അതേസമയം, കെ. സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കെ സുധാകരന് പിന്തുണയുമായി ഒരു കൂട്ടം അണികൾ ഇന്നലെ രാത്രി കണ്ണൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെ സുധാകരന് സീറ്റ് നിഷേധിക്കരുത് എന്ന ആവശ്യവുമായി ഡിസിസി പരിസരത്തായിരുന്നു പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *