NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട് കൊള്ളയടിച്ചു; സ്വർണവും പണവും കവർന്നു

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: അഞ്ചപ്പുരയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഒന്നേകാൽ ലക്ഷത്തോളം രൂപയും രണ്ടര പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. അഞ്ചപ്പുരയിലെ അരീക്കാട് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടുകാർ വീട് പൂട്ടി പുറത്തുപോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. അകത്തു കയറി പരിശോധിച്ചപ്പോഴാണ് മുറിയിൽ സൂക്ഷിച്ചിരുന്ന 1,14,000 രൂപയും രണ്ടര പവൻ സ്വർണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി. മലപ്പുറത്തുനിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്ത് മുളകുപൊടി വിതറിയ നിലയിലായിരുന്നു.

പരപ്പനങ്ങാടി സി.ഐ. സ്റ്റെപ്റ്റോ ജോണിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *