NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മ്മളെ സുൽഫി അലകളടങ്ങാത്ത സ്നേഹക്കടൽ’ പുസ്തകം പ്രകാശനം ചെയ്തു. 

പരപ്പനങ്ങാടി : അന്തരിച്ച അഡ്വ. കെ സുൽഫിക്കറിൻ്റെ ഓർമ്മകൾ പങ്കിട്ട് സഹപ്രവർത്തകരും സുഹൃത്തുക്കളും ഒത്തുകൂടി.
വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന് പരപ്പനങ്ങാടിയിലെ പുരോഗമന പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറിയ സുൽഫിക്കറിൻ്റെ ഒന്നാം ഓർമ്മ ദിനത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ‘മ്മളെ സുൽഫി അലകളടങ്ങാത്ത സ്നേഹക്കടൽ’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
സുൽഫി യെ കുറിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ എഴുതിയ ഓർമ്മ കുറിപ്പുകൾ അടങ്ങിയതാണ് പുസ്തകം. ടി കെ ഹംസ പുസ്തക പ്രകാശനം നിർവ്വഹിച്ചു.
അഡ്വ. ടി കുഞ്ഞഹമ്മദ് ഏറ്റുവാങ്ങി. അഡ്വ. സി പി മുസ്തഫ അധ്യക്ഷനായി. കെ ഇ എൻ കുഞ്ഞഹമ്മദ് സാംസ്കാരിക പ്രഭാഷണം നടത്തി. സതീശൻ തോട്ടത്തിൽ പുസ്തകം പരിചയപ്പെടുത്തി.
സിപിഎം ജില്ല സെക്രട്ടറി വി പി അനിൽ, തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, പ്രൊഫ. എ. പി അബ്ദുൾ വഹാബ്, അഡ്വ. പി പി ബഷീർ, ലത്തീഫ് തെക്കെപ്പാട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *