കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു.


-
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. കർണാടക ബെൽഗാം ജില്ലയിലെ കെ.കെ കൊപ്പ സ്വദേശിയാണ്.
സെപ്റ്റംബർ 11നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹി എയിംസിലെ ട്രോമ കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം. കേന്ദ്രമന്ത്രിസഭയിലെ ഒരംഗം ഇതാദ്യമായാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്.