NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊന്നാനിയിൽ സൈനുദ്ദീൻ മഖ്‌ദൂമിന്റെ പേരിൽ ചരിത്ര ഗവേഷണ കേന്ദ്രം വരുന്നു; ബജറ്റിൽ വകയിരുത്തിയത് മൂന്ന് കോടി രൂപ..!

ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം രണ്ടാമന്റെ ചരിത്രപരമായ സംഭാവനകളെ ആദരിക്കുന്നതിനായി പൊന്നാനിയിൽ പുതിയ ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ തീരുമാനമായി. മൂന്ന് കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ സാമൂഹിക ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്ന നിരവധി പ്രഖ്യാപനങ്ങളുണ്ട്.

സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി 1128 കോടി രൂപയും ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി 14 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.ആരോഗ്യ മേഖലയ്ക്ക് 2531 കോടി രൂപ അനുവദിച്ചതിനൊപ്പം, താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി 14.2 കോടി രൂപയും വകയിരുത്തി.

കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്കായുള്ള ‘ആശ്വാസ കിരണം’ പദ്ധതിയുടെ വിഹിതം 50 കോടി രൂപയിൽ നിന്ന് 100 കോടിയായി ഉയർത്തിയത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

കൂടാതെ, പാലിയേറ്റീവ് കെയർ രോഗികൾക്ക് നൽകി വരുന്ന ധനസഹായം 1000 രൂപയാക്കി വർദ്ധിപ്പിക്കാനും തീരുമാനിച്ചു. അങ്കണവാടി കുട്ടികൾക്കായി നടപ്പിലാക്കുന്ന പാലും മുട്ടയും പദ്ധതിക്ക് 80 കോടി രൂപയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *