NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തി; മധ്യവയസ്കൻ ഹൃദയാഘാതംമൂലം മരിച്ചു..! 

താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്കൻ ഹൃദയാഘാതംമൂലം മരിച്ചു. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരണപ്പെട്ടത്.

താനാളൂര്‍ ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍ വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു.

വീട്ടിൽ എത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.കാറ്ററിംഗ് സ്ഥാപന ഉടമയാണ്.

പിതാവ് : എൻ. അഹമ്മദ് കുട്ടി

മാതാവ് : ആമിന

ഭാര്യ: സുമയ്യ.

മകൻ: സിയാദ്.

സഹോദരങ്ങൾ: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായിൽ.

Leave a Reply

Your email address will not be published. Required fields are marked *