NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ കെട്ടിട ശിലാസ്ഥാപനം വെള്ളിയാഴ്ച പരപ്പനങ്ങാടി പുത്തൻപീടികയിൽ 

പരപ്പനങ്ങാടി : ശാരീരിക അവശതകൾ കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടവരെ വിദ്യാഭ്യാസ ശാക്തീകരണവും തൊഴിൽപരിശീലനവും നൽകി വരുന്ന ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് നാലിന് പരപ്പനങ്ങാടി പുത്തൻപീടിക അച്യുതൻ റോഡിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
2014 മുതൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് പരപ്പനങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടനയാണ് ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ.
ചടങ്ങിൽ പി.കെ. അൻവർ നഹ അധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എംഎൽഎ, പി.കെ. അബ്ദുറബ്ബ്, വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനാ നേതാക്കളും സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ എം.വി. കോയക്കുട്ടി, കരീംഹാജി മൂഴിക്കൽ, അബ്ദുസമദ് മൂഴിക്കൽ, സി.ടി. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!