NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൂൾബാറിൽ അനധികൃത വില്പനക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

പരപ്പനങ്ങാടി : കൂൾബാറിൽ അനധികൃത വില്പനക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ.
ഊരകം പൂളാപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) യെയാണ് വിൽപ്പനക്കായി മദ്യം ശേഖരിച്ചുവെച്ച കുറ്റത്തിന് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ് അറസ്റ്റ് ചെയ്തത്.
നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള കടയിൽ പരിശോധന നടത്തിയ എക്സൈസ് സംഘം ചാക്കുകൾ ഒളിപ്പിച്ച നിലയിൽ 39 കുപ്പികളിലായി പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു.
നേരത്തെയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകളുണ്ട്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ എന്നിവർ പങ്കെടുത്തു.
ഇയാളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *