NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

പ്രിയങ്ക ഗാന്ധി എംപി വയനാട്ടിൽ. മറ്റന്നാൾ മുതൽ വയനാട് മണ്ഡലത്തിൽ ഉണ്ടാകും. നാളെ രാത്രി കോഴിക്കോട് എത്തുന്ന പ്രിയങ്ക ഗാന്ധി ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനവും പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക. നേരത്തെ ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് അങ്ങനെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളുടെ സാന്നിധ്യം മുസ്ലിം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ നേതാക്കളാരും ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും ചടങ്ങില്‍ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *