NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിനും അപേക്ഷിക്കാം; ആധാർ കാർഡ്, പെൻഷൻ, ഇൻഷുറൻസ്; കെ-സ്റ്റോറുകളിലൂടെ സാധാരണക്കാരിലേക്ക്…!

കേരളത്തിലെ റേഷൻ കടകൾ ഇനി വെറും റേഷൻ കടകൾ മാത്രമല്ല, എല്ലാവിധ സർക്കാർ സേവനങ്ങളും ലഭ്യമാവുന്ന ‘കെ-സ്റ്റോർ’കളായി മാറുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച്, ‘കെ-സ്റ്റോറുകൾ’ വഴി ഇനി മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കാനുള്ള സൗകര്യമുൾപ്പെടെ അക്ഷയ കേന്ദ്രങ്ങൾ നൽകുന്ന വിവിധ സേവനങ്ങളും ലഭ്യമാകും.

ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് നഗരങ്ങളിലേക്ക് ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ ആവശ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ, 2,300-ൽ അധികം റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റിയിട്ടുണ്ട്.

ഈ ഓണത്തിന് ശേഷം സംസ്ഥാനത്തെ 14,000 റേഷൻ കടകളും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പാസ്‌പോർട്ട്, ആധാർ കാർഡ്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾക്കെല്ലാം ഇനി റേഷൻ കടകൾ വഴി അപേക്ഷിക്കാം.

ബാങ്കുകൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ ‘കെ-സ്റ്റോറുകൾ’ വലിയ സഹായമാകും. 10,000 രൂപ വരെയുള്ള ബാങ്കിംഗ് ഇടപാടുകൾ ഇവിടെ നടത്താം.

ട്രെയിൻ, ബസ് ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

റേഷൻ സാധനങ്ങൾക്ക് പുറമെ 5 കിലോയുടെ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറുകളും മിൽമ ഉത്പന്നങ്ങളും ഇനി കെ-സ്റ്റോറുകൾ വഴി ലഭ്യമാകും.

റേഷൻ കടകളെ ആധുനിക സൗകര്യങ്ങളുള്ള സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ കേരളത്തിലെ ഭക്ഷ്യ-പൊതുവിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കും. ഈ പദ്ധതി സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാകും.

Leave a Reply

Your email address will not be published. Required fields are marked *