ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു; ചാടിയത് ഒമ്പത് നില മുകളിൽ നിന്ന്; കാരണം വ്യക്തമല്ല..!


പെരിന്തൽമണ്ണയിൽ 22-കാരൻ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് ചാടിയത്.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നൂറുല്‍ അമീനാണ് മരിച്ചത്. കെട്ടിടത്തില്‍ നിന്ന് ചാടി തല്‍ക്ഷണം മരിക്കുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് സംഭവം.
ആത്മഹത്യയ്‌ക്കുള്ള കാരണം വ്യക്തമല്ല. അതേസമയം, കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ പോവുകയാണെന്ന് പെൺ സുഹൃത്തിനോട് യുവാവ് പറഞ്ഞിരുന്നു.
യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നതായി പെണ്‍ സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചിരുന്നു. പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും യുവാവ് ചാടി മരിച്ചു.
യുവാവിന്റെ മരണത്തില്‍ പൊലീസ് കുടുംബത്തെ ചോദ്യം ചെയ്യും. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മയ്യിത്ത് ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പർ: Toll free helpline number: 1056, 04712552056)