NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുണ്ടൂർ ഉസ്താദ് ഉറൂസിന് കൊടിയേറി

 

തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ 20 ാമത് ഉറൂസ് മുബാറക്കിന് സാദാത്തുകളുടെയും പണ്ഡിതാൻമാരുടെയും സാനിധ്യത്തിൽ കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി . നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകിന് സമസ്ത പ്രസിഡണ്ട് ഇ സുലെെമാൻ മുസ്ലിയാർ കൊടി ഉയർത്തിയതോടെയാണ് തുടക്കമായത്.

തുടർന്ന് നടന്ന സ്വഹീഹുൽ ബുഖാരി ദർസിന് സുലെെമാൻ മുസ്ലിയാർ നേതൃത്വം നൽകി. തുടർന്ന് നടന്ന മഖാം സിയാറതിന് താനാളൂർ അബ്ദു മുസ്‌ലിയാർ നേതൃത്വം നൽകി. ഹംസ മഹ്മൂദി തൃശൂരിൻ്റെ നേതൃത്വത്തിൽ മജ്ലിസുൽ മഹബ്ബ നടന്നു.

ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വൈകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർഥന നടത്തി.

വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി പ്രഭാഷണം നടത്തി. ശേഷം നടന്ന ബുർദാ വാർഷികത്തിൻ അബ്ദുൽ ഖാദിർ ഹാജി കിണാശ്ശേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രഗൽഭ ബുർദ സംഘങ്ങൾ അണിനിന്നു.സമാപന പ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകി.

 

കാലത്ത് അനുഗ്രഹം തേടി മമ്പുറം മഖാം, ഓമച്ചപ്പുഴ മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ മഖാം, ഒകെ ഉസ്താദ് മഖാം, വേങ്ങര കോയപ്പാപ്പമഖാം എന്നിവിടങ്ങളിൽ സിയാറത്ത് യാത്ര നടന്നു.

വെള്ളിയാഴ്ച 1 -30 ന് നടക്കുന്ന മൗലിദ് പാരായണത്തിന് ഇ കെ മുഹമ്മദ് അഹ്സനി, ഇ കെ ഫാറൂഖ് സഖാഫി, ഇ കെ രിഫാഈ മുസ്‌ലിയാർ നേതൃത്വം നൽകും.

വൈകുന്നേരം നാലിന് “തെന്നിന്ത്യയിലെ ഗരീബ് നവാസ്” എന്ന വിഷയത്തിൽ പഠന സംഗമം നടക്കും. സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം പ്രാർഥന നടത്തും.മുസ്തഫ പി എറയ്ക്കൽ വിഷയമവതരിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *