കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരിക്ക്


കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ 20 പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 പേരും ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസിൽ കൂടുതലും ഉണ്ടായത് യൂണിഫോം ധരിച്ച കുട്ടികൾ ആണെന്ന് നാട്ടുകാർ പറയുന്നു.
ബസിന്റെ ടയർ അപകടാവസ്ഥയിലായിരുന്നു. ടയർ തേഞ്ഞു തീർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ്സ് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.