NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പത്തനംതിട്ട പീഡനം: സ്വകാര്യ ബസിനുള്ളിലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു; നവവരൻ ഉൾപ്പടെ മൂന്നു പേർ കൂടെ അറസ്റ്റിൽ

പത്തനംതിട്ടയിലെ പീഡനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസിനുള്ളിൽ പോലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. പെൺകുട്ടിയുടെ അച്ഛന് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. കുട്ടിയാണ് ഫോൺ ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് പ്രതികൾ കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ അയക്കാറുണ്ടെന്നും, ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായി.

 

ഇന്നലെ രാത്രി പമ്പയിൽ വെച്ച് മൂന്നു പേർ കൂടെ അറസ്റ്റിലായി. രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഇതുവരെ പിടിയിലായത്.

കാമുകന്‍ ഉള്‍പ്പെടെ അറുപതിലേറെപ്പേര്‍ അഞ്ച് വർഷമായി പീഡിപ്പിക്കുന്നതായി കായികതാരമായിരുന്ന പെണ്‍കുട്ടി കുറച്ച് ദിവസം മുന്നേ വെളിപ്പെടുത്തിയിരുന്നു. 13ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഇത് വരെ 20 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.

 

2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് കാമുകന്‍ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്കും കൈമാറി. കുടുംബശ്രീ പ്രവര്‍ത്തകരോടാണ് പീഡനവിവരം കുട്ടി ആദ്യം പറഞ്ഞത്. അവര്‍ ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏര്‍പ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

 

ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ മാത്രം നാല്‍പതോളം പേര്‍ക്കെതിരെയും പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഏതാനും പേര്‍ക്കെതിരെയും കേസെടുത്തു. ഒരു ഇരയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!