എ.ആർ നഗറിൽ മൂന്നര കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.


പരപ്പനങ്ങാടി : എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ദീക്കാബാദ്, പുതിയത്ത് പുറായ എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി 3.300 കിലോഗ്രാം കഞ്ചാവ് പിടികൂടി.
പൂക്കോട്ടൂർ അറവങ്കര സ്വദേശി കൊല്ലച്ചാട്ട് വീട്ടിൽ ശരത്തി (27) ൽ നിന്നും 2.100 കിലോഗ്രാം കഞ്ചാവുമായും എ.ആർ. നഗർ സിദ്ദീഖാബാദ് സ്വദേശി പാലപ്പെട്ടി വീട്ടിൽ മുഹമ്മദി വീട്ടിൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രദേശത്ത് രാത്രിയിലും മറ്റും രഹസ്യ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.100 കിലോ കഞ്ചാവുമായി ശരത് പിടിയിലാവുന്നത്.
ശനിയാഴ്ച പുലർച്ചെ 12.15 ഓടെയാണ് മുഹമ്മന്റെ വീട്ടിൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 70,000 രൂപയോളം വിലവരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ടി.കെ.ഷനൂജ് പറഞ്ഞു.
ഇൻസ്പെക്ടർക്ക് പുറമെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. പ്രദീപ്കുമാർ, പ്രിവൻ്റീവ് ഓഫീസർ പി .ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. ദിദിൻ, പി. അരുൺ, പി.എം. രാഹുൽരാജ്, എം. ജിഷ്നാദ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി വീട്ടിൽ, വി. ഐശ്വര്യ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.