സൗദിയില്‍ വാഹനാപകടം; മൂന്നിയൂർ സ്വദേശിയായ യുവാവ് മരിച്ചു.


സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നിയൂർ സ്വദേശി മരിച്ചു..
മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് തെക്കൻ പ്രവിശ്യയായ അസീറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
റിയാദിൽ നിന്ന് ജിസാൻ ദർബിലേക്ക് പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
പുതുതായി തുടങ്ങുന്ന കടയിലേക്ക് വാങ്ങിയവാഹനവുമായി വരുമ്പോൾ ജിസാനിലെ ബിശയിലായിരുന്നു അപകടം
മാതാവ്: ആഇശ, ഭാര്യ: നഷീദ. മക്കള്‍: ആസ്യ, റയ്യാൻ, അയ്‌റ. മാതാവ്: ആയിഷ. സഹോദരങ്ങള്‍: ശറഫുദ്ധീൻ, മുഹമ്മദ് ഹനീഫ, ഖൈറുന്നീസ, ഹഫ്സത്ത് എന്നിവരാണ്.
നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.