NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ആയുധങ്ങളുമായെത്തിയ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട പ്രതിയുമായി തെളിവെടുപ്പ് നടത്തി. 

 

പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ആയുധങ്ങളുമായെത്തിയ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട കഴിഞ്ഞദിവസം പിടിയിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
താനൂർ സ്വദേശി കെ. തഫ്സീർ (24) നെയാണ് പരപ്പനങ്ങാടി എസ്.എച്ച്. ഒ. ഹരീഷും സംഘവും തെളിവെടുപ്പിനായി ആലുങ്ങൽ ബീച്ചിൽ എത്തിച്ചത്.
കഴിഞ്ഞ മാസമാണ് ആലുങ്ങൽ ബീച്ചിൽ സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ചെട്ടിപ്പടി സ്വദേശിയായ യുവാവിനെ തിരഞ്ഞ് അഞ്ചംഗസംഘം വാഹനത്തിലെത്തിയത്.
തോക്കുചൂണ്ടി നാട്ടുകാർക്കെതിരെ ഭീഷണി ഉയർത്തിതോടെ നാട്ടുകാർ സംഘടിച്ചെത്തി. രണ്ടുപേരെ നാട്ടുകാർ പിടികൂടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ രക്ഷപെട്ടയാളാണ് പിടിയിലായ തഫ്സീർ.
പോലീസ് പ്രതിയെ തെളിവെടുപ്പിതിക്കുന്നതറിഞ്ഞ് പ്രദേശത്ത് നാട്ടുകാർ കൂട്ടമായെത്തിയിരുന്നു. ഇതോടെ പ്രതിയുമായുള്ള തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കി പോലീസ് സംഘം മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed