കൂട്ടുകാരോടൊപ്പം കുളിക്കാൻപോയ പരപ്പനങ്ങാടി സ്വദേശിയായ വിദ്യാർത്ഥി വേങ്ങരയിൽ മുങ്ങി മരിച്ചു.


വേങ്ങര: ചേറൂർ കിളിനകോട് ഏക്കറ കുളത്തിൽ പരപ്പനങ്ങാടി സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു.
പരപ്പനങ്ങാടി ചെട്ടിപ്പടി മൊടുവിങ്ങൽ പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ (15) ആണ് മരിച്ചത്.
ഇന്ന് (ബുധൻ) ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തുന്നതിന്നതിനിടെ മുങ്ങിത്താവുകയായിരുന്നു.
അരിയല്ലൂർ എം.വി.എച്ച്.എസ്.എസിൽ ഇക്കൊല്ലം പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മാതാവ് : സുഹറാബി
സഹോദരങ്ങൾ: ഷഹദ്, സെലീന, സമീറ
സഹോദരങ്ങൾ: ഷഹദ്, സെലീന, സമീറ