NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ കളിയാട്ട മഹോത്സവം; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല; ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

file

മൂന്നിയൂർ കളിയാട്ട മഹോത്സവം; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല; ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂർ കളിയാട്ടകാവ് കോഴിക്കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്.

കളിയാട്ടം മഹോത്സവത്തോടനുന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാൻ പാടില്ലെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു.

അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം വാഹനമടക്കം സാമഗ്രികൾ കസ്റ്റഡിയിലെടുത്ത് നിയമ നടപടികൾ സ്വീകരിക്കും.

അതേസമയം, കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തജനങ്ങൾ പൊയ്‌കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാൽ ദേശീയപാത-66 ൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അന്നേദിവസം (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെ ദേശീയപാത- 66 ൽ (കോഹിനൂർ മുതൽ എടരിക്കോട് വരെ) വലിയ ചരക്ക് വാഹനങ്ങളുടെയും ടാങ്കർ ലോറികളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

താഴെപറയും പ്രകാരമുള്ള ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന പരപ്പനങ്ങാടി, തിരൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും യൂണിവേഴ്‌സിറ്റി – ചെട്ട്യാർമാട് എന്ന സ്ഥലത്ത് നിന്ന് ഒലിപ്രം അത്താണിക്കൽ കടവ്- പോകേണ്ടതാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും കോട്ടക്കൽ, തൃശൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കോഹിനൂർ നിന്ന് നീരോൽപ്പാലം-പറമ്പിൽപീടിക- കരുവാൻകല്ല് – കൊളപ്പുറം വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

 

തൃശൂർ ഭാഗത്ത് നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങൾ കോട്ടക്കൽ എടരിക്കോട് നിന്നും വൈലത്തൂർ താനൂർ- പരപ്പനങ്ങാടി – ഫറോക്ക് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകണം.

തൃശൂർ ഭാഗത്ത് നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള മറ്റ് വാഹനങ്ങൾ കൊളപ്പുറത്ത് നിന്നും എയർപോർട്ട് റോഡ് വഴി കരുവാങ്കല്ല് പറമ്പിൽപിടിക നീരോൽപ്പാലം- കോഹിനൂർ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!