NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

 

മൂന്നിയൂർ: ആലിൻചുവട് അങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്ക് പറ്റുകയും ചെയ്തു.

 

ഇന്ന് രാവിലെയാണ് സംഭവം. ഓട്ടേറിക്ഷയിലെ യാത്രക്കാരനായ ആലിൻചുവട് സ്വദേശി പാങ്ങാട്ട് കുഞ്ഞി മുഹമ്മതെന്ന STU കുഞ്ഞി മുഹമ്മദ് (72 ) ആണ് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.

 

ഓട്ടോ ഡ്രൈവർ പാങ്ങാട്ട് മുജീബിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ച കുഞ്ഞുമുഹമ്മദിന്റെ ബന്ധുവാണ് ഡ്രൈവർ മുജീബ്.

കുഞ്ഞി മുഹമ്മദിന്റെ ഭാര്യ പരേതയായ ഫാത്തിമ. മക്കൾ ഷറഫു , മുജീബ്, ജാഫർ, സുബൈർ, ഹാരിസ്, റഹ്മത്ത്, മുനീറ, സൽമത്ത്, മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ഇന്ന് രാത്രി ആലിൻ ചുവട് ഒടുങ്ങാട്ട് ചിന ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!