NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫ് നാമനിർദേശ പത്രിക സമർപ്പിച്ചു.

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി വസീഫ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു.  ഇന്ന് രാവിലെ 11 മണിക്ക് മലപ്പുറം മണ്ഡലം വരണാധികാരി വി.ആർ. വിനോദ് ഐ.എഎസിന് മുൻപാകെയാണ് വസീഫ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

 

ഇടതുപക്ഷ യുവജന സംഘടനകളാണ് സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. മലപ്പുറം കുന്നുമ്മലിൽ നിന്നും പ്രകടനത്തോടെയാണ് വി. വസീഫ് കളക്ട്രേറ്റിലേക്ക് എത്തിയത്.

 

മുതിർന്ന സി.പി.എം നേതാക്കളായ പാലോളി മുഹമ്മദ്‌ കുട്ടി, ടി.കെ. ഹംസ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്,  ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി കൺവീനർ വി.പി അനിൽ, മണ്ഡലം കമ്മിറ്റി ചെയർമാൻ പി. സുബ്രമണ്യൻ, വി. ശശികുമാർ എന്നിവർ സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *