NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ.പി.എ മജീദ് എം.എല്‍.എയുടെ കുറ്റവിചാരണ യാത്രക്ക് ഉജ്ജ്വല തുടക്കം;  നവകേരള സദസ്സ് പരാജയമെന്ന് അഡ്വ.പി.എം.എ സലാം

തിരൂരങ്ങാടി: നവകേരള സദസ്സ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. കോടികള്‍ പൊടിച്ചു നടത്തിയ യാത്രയില്‍ ലഭിച്ച ആറ് ലക്ഷം പരാതിയില്‍ ഒന്നിന് പോലും പരിഹാരം കാണാന്‍ പിണറായിക്കായിലെന്നും സലാം പറഞ്ഞു. ജനുവവരി ഒന്ന് ചെമ്മാട് കോഴിക്കോട് റോഡില്‍ നടക്കുന്ന തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന്റെ പ്രചരണാര്‍ത്ഥം കെ.പി.എ മജീദ് എം.എല്‍.എ നയിക്കുന്ന കുറ്റവിചാരണ യാത്ര കക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രതിഷേധിച്ചവരെയെല്ലാം ക്രൂരമായി മര്‍ദ്ദിച്ചു. ജനാധിപത്യ രീതിയിലുള്ള കരിങ്കൊടി പ്രതിഷേധത്തെ പോലും ഗുണ്ടകളെ ഉപയോഗിച്ചാണ് നേരിട്ടത്. മണ്ഡലത്തിനോട് ഈ കാലയളവില്‍ സര്‍ക്കാര്‍ ചെയ്ത വികസന മുരടിപ്പും ചുണ്ടിക്കാട്ടിയാണ് കുറ്റവിചാരണ യാത്രയെന്നും സലാം പറഞ്ഞു. മോഹനന്‍ വെന്നിയൂര്‍ അധ്യക്ഷനായി.

യാത്ര നായകന്‍ കെ.പി.എ മജീദ് എം.എല്‍.എ സര്‍ക്കാറിനെ കുറ്റവിചാരണ നടത്തി സംസാരിച്ചു. എം.കെ ബാവ, സി.എച്ച് മഹ്മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, ഹനീഫ പുതുപറമ്പ്, കെ.പി മുഹമ്മദ് കുട്ടി, എന്‍.പി ഹംസ കോയ, വി.ടി സുബൈര്‍ തങ്ങള്‍, എ.കെ മുസ്തഫ, വി.വി അബു, വാസു കാരയില്‍, യു.കെ മുസ്തഫ മാസ്റ്റര്‍, സിദ്ധീഖ് പനക്കല്‍, വി.എം മജീദ്, സി.ടി നാസര്‍, ബി.കെ സിദ്ധീഖ്, ഷരീഫ് വടക്കയില്‍, റഫീഖ് പാറക്കല്‍, യു.എ റസാഖ്, കെ.എം മുഹമ്മദ്, എ.ടി ഉണ്ണി, കെ.പി അനസ്, ഇഖ്ബാല്‍ കല്ലുങ്ങല്‍, പട്ടാളത്തില്‍ സുരേന്ദ്രന്‍, സി.പി ഇസ്മായീല്‍, ഉസ്മാനലി പാലത്തിങ്ങല്‍, പി.എം.എ ജലീല്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *