താനൂരിൽ മുൻ ഭാര്യയേയും മാതാപിതാക്കളേയും ആക്രമിച്ച യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
താനൂർ:രാത്രി മുൻഭാര്യയേയും മാതാപിതാക്കളേയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. താനൂരിലാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെ പൊലീസ് സ്റ്റേഷനിലെത്തിയ താനാളൂർ കെപുരം പൊന്നാട്ടിൽ പ്രദീപ് (38) താനൂർ സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു.
മുൻ ഭാര്യ മൂലക്കൽ സ്വദേശിനി രേഷ്മ (30), പിതാവ് വേണു (55), അമ്മ ജയ (50) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മൂലക്കൽ ചേന്ദൻകുളങ്ങര റോഡിൽ വെച്ചാണ് രേഷ്മക്കും വേണുവിനും ആക്രമണമേറ്റത്. പൊലീസെത്തുമ്പോഴേക്ക് ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
തുടർന്ന് നാട്ടുകാരോടൊപ്പം പൊലീസ് രേഷ്മയുടെ വീട്ടിലെത്തിയപ്പോൾ ചോരയൊലിപ്പിച്ച നിലയിൽ ജയയെ കണ്ടെത്തി. ഇവരെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു പേരേയും കമ്പിവടി കൊണ്ട് തലയിലും ശരിരത്തും അടിച്ചാണ്മാ പ്രദീപ് പരിക്കേൽപ്പിച്ചിട്ടുള്ളത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
