NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവകേരള സദസിനിടെ ദേഹസ്വാസ്ഥ്യം; മന്ത്രി എ.കെ ശശീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

നവകേരള സദസിനിടെ ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ മുതൽ നേരിയ തളർച്ചയുണ്ടായിരുന്ന മന്ത്രി വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസിൽ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് എത്തിയിരുന്നു.

ഇന്നലെ വൈകിട്ടോടെ രക്തസമ്മർദം ഉയർന്നതിനു പിന്നാലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

ശരീരത്തിൽ സോഡിയം കുറഞ്ഞതിന് തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

അതേസമയം ശാരീരിക അവശതകളെ തുടർന്നു ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന മന്ത്രി കെ.കൃഷ്ണൻ കുട്ടി നവകേരള സദസിൽ വീണ്ടും പങ്കെടുത്തുതുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *