കളിക്കിടെ മതിലിൽ നിന്ന് കല്ല് ദേഹത്ത് വീണ് എൽകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പളളിക്കൽ: കളിക്കുന്നതിനിടെ വീട്ടു പരിസരത്തെ മതിലിൽ നിന്ന് കല്ല് അടർന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. കൂനോൾമാട് ചമ്മിണി പറമ്പ് സ്വദേശി കെ.പി. വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്.
കൂനോൾമാട് എ എം എൽ പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിനിയാണ് . ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരൻ: ഗൗതം കൃഷ്ണ
കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
